രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി കമല്‍ ഹാസനും


ചെന്നൈ: രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി കമല്‍ ഹാസനും. ഫെബ്രുവരി 21 ന് രാഷ്ട്രീയ പാര്‍ട്ടിയെ പ്രഖ്യാപിക്കും. സംസ്ഥാന വ്യാപകമായി നടത്തുന്ന രാഷ്ട്രീയ യാത്രയ്ക്ക് രാമനാഥപുരത്ത് തുടക്കം കുറിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുന്നത്. കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ ഏറെനാളിയി നിലനില്‍ക്കുന്ന ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപിച്ച്‌ കമല്‍ രംഗത്തെത്തിയിരിക്കുന്നത്. രാമനാഥപുരത്തെ ചടങ്ങില്‍ വച്ച്‌ പാര്‍ട്ടിയുടെ നയപരിപാടികളും പ്രഖ്യാപിക്കും. ഏറെ നാളുകളായി തമിഴ്നാട് രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന അപകടങ്ങളെ ഇല്ലായ്മചെയ്യുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കമല്‍ പ്രസ്താവനയില്‍ പറഞ്ഞു. 

Post A Comment: