നെഹ്റു കുടുംബത്തെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി


തിരുവനന്തപുരം: വിടി ബല്‍റാം എംഎല്‍എ എകെജിക്കെതിരെ നടത്തിയ വിവാദ പ്രസ്താവന പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇതിന്റെ പേരിലുണ്ടാകുന്ന അസഹിഷ്ണുതയും അക്രമങ്ങളും അംഗീകരിക്കാനാവില്ലെന്നും, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തിരുത്തലിനു വിധേയമാകണമെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടു ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം എംഎല്‍എയെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാളും വലിയ തെറ്റ് ചെയ്തവരാണെന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. നെഹ്റു കുടുംബത്തെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ബല്‍റാം എ.കെ.ജിക്കെതിരേ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Post A Comment: