സി.സി.ടി.വി ക്യാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

കൊടകര: കൊടകരയില്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം. പേരാമ്പ്ര മാത്തള സിറ്റിയിലുള്ള നാലു വ്യാപാര സ്ഥാപനങ്ങളിലും കൊടകര അഴകത്തുള്ള ഭാരത് ഗ്യാസ് ഏജന്‍സി ഓഫീസിലുമാണ് മോഷണം നടന്നത്. മാത്തള സിറ്റിയിലെ ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കട, പലചരക്ക് കട, സ്‌പെയര്‍ പാര്‍ട്‌സ് കട, പി.വി.സി പൈപ്പുകള്‍ വില്‍ക്കുന്ന കട എന്നിവിടങ്ങളിലാണ് മോഷണം. കടകളുടെ പൂട്ടുകള്‍ പൊളിച്ചിട്ടുണ്ട്. പാലിയേക്കര ഡെന്നിയുടെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയില്‍ നിന്ന് 700 രൂപയും പാലിയേക്കര ജെന്നിയുടെ പലചരക്ക് കടയില്‍ നിന്ന് 2,500 രൂപയും നഷ്ടപ്പെട്ടു. പൊട്ടത്തുപറമ്പില്‍ രാജേഷിന്റെ സ്‌പെയര്‍പാര്‍ട്‌സ് കട കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അഴകത്തുള്ള ശ്രീമോന്‍ ഭാരത് ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് കുത്തിത്തുറന്ന് അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി വിവരമില്ല. സി.സി.ടി.വി ക്യാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Post A Comment: