പൊലീസും കൊള്ളക്കാരുമായി നടന്ന ഏറ്റു​മുട്ടലിനിടെ വെടിയേറ്റ്​ വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ടു വയസുകാരന്‍ കൊല്ലപ്പെട്ടു.

മഥുര: പൊലീസും കൊള്ളക്കാരുമായി നടന്ന ഏറ്റു​മുട്ടലിനിടെ വെടിയേറ്റ്​ വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ടു വയസുകാരന്‍ കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശി​െല മഥുരയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ്​ സംഭവം. കൊള്ളക്കാരെന്ന്​ ആരോപിക്കപ്പെട്ട ഒരു സംഘത്തിനെതിരെ പൊലീസ്​ നടത്തിയ വെടിവെപ്പിനിടെ എട്ടു വയസുകാര​​​െന്‍റ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു. മാധവ്​ ഭരദ്വാജ്​ എന്ന കുട്ടിയാണ്​ കൊല്ല​െപ്പട്ടത്​. എന്നാല്‍ മരണത്തിനിടയാക്കിയത്​ പൊലീസി​​​െന്‍റ ബുള്ളറ്റാണോ ക്രിമിനലുകളുടെ ബുള്ളറ്റാണോ എന്ന്​​ വ്യക്​തമല്ല. മോഹന്‍പുര ഗ്രാമത്തില്‍ കൊള്ളനടത്തിയ ശേഷം മഥുരയി​ല്‍ഒളിച്ചിരുന്ന സംഘത്തെ പിടികൂടാനായാണ്​ എത്തിയതെന്നാണ്​ പൊലീസി​​​െന്‍റ വാദം. അതിനിടെ ​െപാലീസിനു നേരെ കുറ്റവാളികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറുമുട്ടലിനു ശേഷം കൊള്ളക്കാര്‍ രക്ഷപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കളു​െട പരാതിയില്‍ കേസ്​ രജിസ്​റ്റര്‍ ചെയ്​തിട്ടുണ്ടെന്ന്​ മുതിര്‍ന്ന ​െപാലീസ്​ ഉദ്യോഗസ്​ഥര്‍ അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന്​ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്​പരിഹാരം പ്രഖ്യാപിച്ചു.

Post A Comment: