ജാതി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഹിന്ദു ഏക്ത അഘാഡി നേതാവ് മിലിന്‍ എക്ബോതെ,​ ശിവ് പ്രതിസ്ഥാന്‍ സംഘടനയുടെ നേതാവ് സംഭാജി ഭിഡെ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

പൂനെ: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ദളിത്-മറാത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദു നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാതി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഹിന്ദു ഏക്ത അഘാഡി നേതാവ് മിലിന്‍ എക്ബോതെ,​ ശിവ് പ്രതിസ്ഥാന്‍ സംഘടനയുടെ നേതാവ് സംഭാജി ഭിഡെ എന്നിവര്‍ക്കെതിരെ കേസെടുത്തത്. പട്ടികജാതി - പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസ്.

അതേസമയം,​ ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി,​ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതിയും ലഭിച്ചു. ഡിസംബര്‍ 31ന് നടന്ന പരിപാടിയില്‍ വിവാദമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നാണ് പരാതി. 


അതിനിടെ,​ മുംബയില്‍ ദളിത് സംഘടനകള്‍ നടത്തിയ ബന്തില്‍ ജനജീവിതം താറുമാറായി. സമരക്കാര്‍ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു. വിക്രോലിയില്‍ കാര്‍ ഷോറൂം ആക്രമിക്കുകയും ചെയ്തു. ബാന്ദ്രയിലേക്കുള്ള രണ്ട് പ്രധാന റോഡുകള്‍ പ്രക്ഷോഭകര്‍ ഉപരോധിച്ചു. റോഡുളില്‍ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ചായിരുന്നു പ്രതിഷേധം. പലയിടത്തും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഘട്ട്കോപ്പറില്‍ ലോക്കല്‍ ട്രെയിനുകള്‍ തട‍ഞ്ഞതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഹാര്‍ബര്‍ ലെയിനില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.

നാഗ്പൂര്‍. പൂനെ,​ ബാരാമതി എന്നിവിടങ്ങളില്‍ പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബാരാമതിയിലാണ് ബന്ത് കൂടുതല്‍ ബാധിച്ചത്. പൂനെയ്ക്ക് സമീപത്തെ നഗരമായ ബാരാമതിയില്‍ ഒരു കട പോലും തുറന്നില്ല. ശംഘിലിയിലും മിറാജിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല,​

Post A Comment: