സ്വര്‍ണ്ണ വിലയില്‍ മുന്നേറ്റംസ്വര്‍ണ്ണ വിലയില്‍ മുന്നേറ്റം. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ വില ഇന്ന് 22,560 രൂപയായി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്‌. ജനുവരി ഒന്നിന് 21,880 രൂപയും ജനുവരി നാലിന് 21,760 രൂപയുമായിരുന്നു പവന്‍റെ നിരക്ക്. 30,239 രൂപയാണ് മുംബൈയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ വില. 29,454 രൂപയാണ് ജനുവരി അഞ്ചിന് രേഖപ്പെടുത്തിയത്. ലോക കമ്പോളത്തില്‍ ഇന്ന് 1361 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളര്‍ നേരിടുന്ന വിലത്തകര്‍ച്ചയാണ് സ്വര്‍ണ്ണത്തിന്‍റെ ഡിമാന്റിനെ ഉയരങ്ങളിലെത്തിച്ചത്. 2016 ആഗസ്റ്റിലാണ് ഇതിനു മുന്‍പ് സ്വര്‍ണ്ണത്തിനു ഈ വില രേഖപ്പെടുത്തിയത്.

Post A Comment: