ദക്ഷിണ മുംബയ് ഫോര്‍ട്ടില്‍ സ്ഥിതി ചെയ്യുന്ന സെഷന്‍സ് കോടതിയില്‍ തീപിടിത്തം.മുംബയ്: ദക്ഷിണ മുംബയ് ഫോര്‍ട്ടില്‍ സ്ഥിതി ചെയ്യുന്ന സെഷന്‍സ് കോടതിയില്‍ തീപിടിത്തം. കോടതിയുടെ മൂന്നാം നിലയില്‍ രാവിലെ എട്ട് മണിയോടെയാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന്‍ റിപ്പോര്‍ട്ടുകള്‍. പൊലീസും അഞ്ചോളം ഫയര്‍ ഫോഴ്സ് യൂണിറ്റുകളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ അഞ്ചാമത്തെ തീപിടിത്തമാണ് മുംബയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് കുട്ടികളടക്കം 14 പേരാണ് കഴിഞ്ഞയാഴ്ച മുംബയിലെ കമലാ മില്‍സ് പരിസരത്തെ ബില്‍ഡിംഗിലെ തീപിടിത്തത്തില്‍ മരിച്ചത്. ഇതുകൂടാതെ നഗരത്തിലെ കാര്‍ജൂര്‍ മാര്‍ഗിലെ സിനിവിസ്റ്റ സ്റ്റുഡിയോയില്‍ വന്‍ തീപിടിത്തം ഉണ്ടായിരുന്നു.

Post A Comment: