ബോ​ളി​വു​ഡി​ന്‍റെ മ​സി​ല്‍​മാ​ന്‍ സ​ല്‍​മാ​ന്‍ ഖാ​ന് അ​ധോ​ലോ​ക നാ​യ​ക​ന്‍റെ വ​ധ​ഭീ​ഷ​ണി



ജ​യ്പു​ര്‍: ബോ​ളി​വു​ഡി​ന്‍റെ മ​സി​ല്‍​മാ​ന്‍ സ​ല്‍​മാ​ന്‍ ഖാ​ന് അ​ധോ​ലോ​ക നാ​യ​ക​ന്‍റെ വ​ധ​ഭീ​ഷ​ണി. അ​നേ​കം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഗു​ണ്ടാ​ത​ല​വ​ന്‍ ലോ​റ​ന്‍​സ് ബി​ഷ്നോ​യി​യാന് കൊല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്.  ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഷ്നോ​യി​യെ ജോ​ധ്പു​ര്‍ കോ​ട​തി​യി​ല്‍ എ​ത്തി​പ്പോ​ഴാ​യി​രു​ന്നു വ​ധ​ഭീ​ഷ​ണി. ജോ​ധ്പൂ​രി​ലു​ണ്ടെ​ങ്കി​ല്‍ സ​ല്‍​മാ​നെ വ​ധി​ക്കും. ത​ങ്ങ​ളു​ടെ ത​നി​നി​റം സ​ല്‍​മാ​ന്‍ അ​റി​യും എ​ന്നാ​യി​രു​ന്നു ബി​ഷ്നോ​യി​യു​ടെ ഭീ​ഷ​ണി. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ല്‍​മാ​ന്‍റെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. 1998ലെ ​മാ​ന്‍ വേ​ട്ട​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഭീ​ഷ​ണി​യെ​ന്നാ​ണ് സൂ​ച​ന. കൊ​ല​പാ​ത​കം, മോ​ഷ​ണം തു​ട​ങ്ങി ഇ​രു​പ​തി​ല​ധി​കം കേ​സു​ക​ള്‍ ബി​ഷ്നോ​യി​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്.

Post A Comment: