സേവന നികുതികള്‍ വര്‍ധിപ്പിക്കുന്ന കാര്യം വരുന്ന ബജറ്റില്‍ പരിഗണിക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​
തിരുവനന്തപുരം: സേവന നികുതികള്‍ വര്‍ധിപ്പിക്കുന്ന കാര്യം വരുന്ന ബജറ്റില്‍ പരിഗണിക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ്​ ഇപ്പോഴുള്ളത്​. അതിനാല്‍ ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ട്​. നികുതി പിരിക്കാന്‍ ചിലവാകുന്ന തുകയുടെ നാലിലൊന്ന്​ പോലും ലഭിക്കുന്നില്ലെന്നും ​െഎസക്​ കൂട്ടിച്ചേര്‍ത്തു. സേവന നികുതികളില്‍ മാറ്റം വരുത്തുന്ന കാര്യം ബജറ്റില്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ സമവായമുണ്ടാകണമെന്നും ​െഎസക്​ പറഞ്ഞു. മിസോറാം ലോട്ടറി സംസ്​ഥാനത്ത്​ വില്‍കാന്‍ അനുവദിക്കില്ല. അത്​ തടയുന്നതിനുള്ള നടപടി സര്‍കാര്‍ സ്വീകരിക്കും. അന്യസംസ്​ഥാന ലോട്ടറിയുടെ വരവിന്​ കാരണമായ ഏജന്‍റുമാര്‍ക്ക്​ കേരളാ ഭാഗ്യക്കുറിയില്‍ സ്​ഥാനമുണ്ടാവില്ലെന്നും ​െഎസക്​ മാധ്യമങ്ങളോട്​ പറഞ്ഞു. 

Post A Comment: