ലഭിച്ച സ്ഫോടക വസ്തുക്കള്‍ മലപ്പുറം മേല്‍മുറിയിലെ എ.ആര്‍. ക്യാമ്ബിലേക്ക് മാറ്റി


കുറ്റിപ്പുറം: ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിന് താഴെ നിന്ന് മിലിട്ടറി ആവശ്യത്തിനു ഉപയോഗിക്കുന്ന കുഴിബോംബ് കണ്ടെത്തി. ഉപകരണങ്ങള്‍ ഘടിപ്പിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന അഞ്ച് കുഴിബോംബുകളാണ് വ്യാഴാഴ്ച രാത്രിയോടെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി പരിസരത്ത് നിന്ന് സൈന്യത്തിന്‍റെതെന്ന് കരുതുന്ന തുണിസഞ്ചിയും, ചാക്കില്‍ കെട്ടിയ നിലയിലും പ്രദേശത്ത് പരന്ന് കിടക്കുന്ന നിലയിലുമായ അഞ്ച് ബോംബുകളാണ് കണ്ടെത്തിയത്. ഇതില്‍ സ്ഫോടനത്തിനുപയോഗിക്കുന്ന വസ്തുക്കളും സമീപത്തുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ തൃശൂര്‍ റേഞ്ച് ഐ.ജി അജിത്ത് കുമാറടങ്ങുന്ന ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. ലഭിച്ച സ്ഫോടക വസ്തുക്കള്‍ മലപ്പുറം മേല്‍മുറിയിലെ എ.ആര്‍. ക്യാമ്ബിലേക്ക് മാറ്റി. പൊലീസ് രഹസ്യന്വേഷണ വിഭാഗം എസ്.പി ശശികുമാര്‍, തിരൂര്‍ ഡി.വൈ.എസ്.പി ഉല്ലാസ് എന്നിവരും സ്ഥലത്തെത്തി.

Post A Comment: