മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ എ.ആര്‍ റഹ്മാന്‍.

ലയാള സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ എ.ആര്‍ റഹ്മാന്‍. ചിത്രത്തിനായി എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുമെന്ന വാര്‍ത്ത നേരത്തെ തന്നെ എത്തിയിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് റഹ്മാന്‍ ഇപ്പോള്‍. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തിലേയ്ക്ക് വീണ്ടും തിരിച്ചു വരുന്നത്. ബെന്ന്യാമിന്‍റെ നോവലിനെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് സൂചന. ബോളിവുഡ് ഛായാഗ്രാഹകന്‍ കെ യു മോഹനന്‍ ക്യാമറ ചലിപ്പിക്കുന്ന ആടുജീവിതം 3ഡിയിലാണ് എത്തുക. സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധയാണ് റഹ്മാന്‍ സംഗീതം നല്‍കിയിട്ടുള്ള മലയാള ചിത്രം.


Post A Comment: