ആട് 2ഉം ഷാജിപാപ്പന്‍ എന്ന കഥാപാത്രവും നേടിയ വന്‍ വിജയം ജയസൂര്യയുടെ പ്രതിഫലത്തിലും പ്രതിഫലിക്കുന്നു.
ആട് 2ഉം ഷാജിപാപ്പന്‍ എന്ന കഥാപാത്രവും നേടിയ വന്‍ വിജയം ജയസൂര്യയുടെ പ്രതിഫലത്തിലും പ്രതിഫലിക്കുന്നു. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് സൂപ്പര്‍ ഹിറ്റായതിനു പിന്നാലെയാണ് ആട് 2 ബ്ലോക്ക് ബസ്റ്റര്‍ ലിസ്റ്റിലെത്തിയത്. ഇതോടെ ജയസൂര്യ തന്‍റെ പ്രതിഫലം 25 ലക്ഷം രൂപ വര്‍ധിപ്പിച്ച് ഒരു കോടിയാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ക്രിസ്മസ് ചിത്രമായി തിയറ്ററുകളിലെത്തിയ ആട് 2 പ്രധാന സെന്‍ററുകളില്‍ ഇപ്പോഴും സ്റ്റഡി കളക്ഷന്‍ നിലനിര്‍ത്തുന്നുണ്ട്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റനാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ജയസൂര്യ ചിത്രം.

Post A Comment: