അഭയ കേസില്‍ തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് സി.ബി.ഐ കോടതി


തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് സി.ബി.ഐ കോടതി. മുന്‍ നിര്‍ണായ തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിളിനെയാണ് നാലാം പ്രതിയായി ചേര്‍ത്തത്. മറ്റു ആരോപണവിധേയരെ വെറുതെവിടാനും കോടതി ഉത്തരവിട്ടു. ജോമോന്‍ പുത്തന്‍പുരക്കലിന്‍റെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. തൊണ്ടി മുതല്‍ നശിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കോടതി വാദത്തിനിടയില്‍ അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൃതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീവരെ പ്രതികളാക്കി 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. തെളിവ് നശിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പൊലീസ് അഡീഷണല്‍ എസ്.ഐയായ വിവി അഗസ്റ്റിന്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ സാമുവല്‍ എന്നിവരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992 മാര്‍ച്ച്‌ 27നാണ് സിസ്റ്റര്‍ അഭയ പയസ് ടെന്‍ത് കോണ്‍വെന്റില്‍ വെച്ച്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 

Post A Comment: