കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ആര്‍എസ്‌എസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല

ക​ണ്ണൂ​രി​ലെ ആ​ര്‍​എ​സ്‌എ​സ് നേ​താ​ക്ക​ളെ പ്ര​ധാ​ന​മ​ന്ത്രി ദില്ലിയിലേക്ക് വി​ളി​പ്പി​ച്ച്‌ കൂടികാഴ്ച നടത്തി. ആ​ര്‍​എ​എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്ക് പു​റ​മെ സു​രേ​ഷ് ബാ​ബു, അ​ഡ്വ.​ജ​യ​പ്ര​കാ​ശ്, അ​ഡ്വ. കെ.​കെ ബ​ല്‍​റാം എ​ന്നി​വ​ര​യാ​ണ് പ്രധാനമന്ത്രിയെ കണ്ട സംഘത്തിലുണ്ടായിരുന്നത്.
സി​പി​എം ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ കൊ​ല​പ്പെ​ടു​ത്തു​ക​യും പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​മ​ല്ലെ​ന്നും ജീ​വി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ല​യി​ലെ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ ആര്‍എസ്‌എസ് നേതാക്കള്‍ പ്രധാനമന്ത്രി വിളിപ്പിച്ചത്.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ആര്‍എസ്‌എസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല.


Post A Comment: