അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണം


കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണം. ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. കാബൂളിലെ ബനായി മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

Post A Comment: