ഹരിയാനയില്‍ അതിശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വാഹനാപകടം


ചണ്ഡിഗഡ്: ഹരിയാനയില്‍ അതിശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വാഹനാപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യക്തമായ കാഴ്ച്ച ലഭിക്കാത്തതിനാലാണ് അപകടം സംഭവിച്ചത്. ഹരിയാനയിലെ കര്‍ണലിലായിരുന്നു സംഭവം. ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകേ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. ഹരിയാനയില്‍ ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.

Post A Comment: