വടക്കന്‍ കൊറിയയെ ഇല്ലാതാക്കാനാണ്​ അമേരിക്കയുടെ ശ്രമമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരികായംകുളം: വടക്കന്‍ കൊറിയയെ ഇല്ലാതാക്കാനാണ്​ അമേരിക്കയുടെ ശ്രമമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. അമേരിക്കന്‍ ശ്രമത്തെ പ്രതിരോധിക്കാനുള്ള ബാധ്യത വടക്കന്‍ കൊറിയക്കുണ്ടെന്നും അതിനാണ്​ ആയുധ ശേഖരണം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴ ജില്ലാ സമ്മേളനത്തി​​െന്‍റ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ​െചയ്​ത്​ സംസാരിക്കുകയായിരുന്നു കോടിയേരി. കായംകുളത്ത് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്​ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പതാക ഉയര്‍ത്തി​ക്കൊണ്ട്​ തുടക്കം കുറിച്ചു. ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ ദീപശിഖ തെളിയിച്ചു.

Post A Comment: