തെങ്ങില്‍ നിന്നോ പനയില്‍ നിന്നോ ഒഴികെ ഉത്പാദിപ്പിക്കുന്ന കള്ള് വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

കൊച്ചി : ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന തടഞ്ഞ ഉത്തരവില്‍ നിന്ന് കള്ള് ഷാപ്പുകളെ ഒഴുവാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
തെങ്ങില്‍ നിന്നോ പനയില്‍ നിന്നോ ഒഴികെ ഉത്പാദിപ്പിക്കുന്ന കള്ള് വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. തെങ്ങില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കള്ളില്‍ ഈഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 8.1 ശതമാനത്തില്‍ കൂടാന്‍ പാടില്ല. വൈനിനെക്കാളും വീര്യം കുറഞ്ഞതാണ് കള്ള്. വിദേശമദ്യ നിയമത്തിലെ ചട്ടം മൂന്ന് പ്രകാരം കേരളത്തില്‍ വില്‍ക്കുന്ന വൈനിലെ മദ്യത്തിന്റെ അളവ് എട്ട് ശതമാനത്തിനും 15.5 ശതമാനത്തിനും ഇടയിലാണ്.
എല്ലാ മദ്യ ഷോപ്പുകളും ഇംഗ്ലീഷ് മാസത്തിലെ ഒന്നാം തീയതി അടച്ചിടണം എന്നാണ് കേരളത്തിലെ നിയമം. ഈ വ്യവസ്ഥയില്‍ നിന്ന് കള്ള് ഷാപ്പുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. കള്ളിനെ വീര്യം കൂടിയ മദ്യമായി കാണാത്തത് കൊണ്ടും ചെത്ത് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നതെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Post A Comment: