ഒന്നാം പ്രതി നേരത്തെ ജയിലില്‍ ആത്​മഹത്യക്ക്​ ശ്രമിച്ചിരുന്നു​.കൊച്ചി: തൃപ്പൂണിത്തുറയില്‍ നാല് വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപെടുത്തിയ കേസില്‍ ഒന്നാം പ്രതി രഞ്​ജിത്തിന്​​ വധശിക്ഷ. തിരുവാണിയൂര്‍ മീമ്പാറ കോണംപറമ്പില്‍ രഞ്ജിത്താണ്​ (32)എറണാകുളം പോക് സോ കോടതി വധശിക്ഷ വിധിച്ചത്​. കുട്ടിയുടെ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ (22) എന്നിവര്‍ക്ക്​ ജീവപര്യന്തം ശിക്ഷയും വിധിച്ചു. 2013 ഒക്ടോബറിലാണ് കരിങ്ങാച്ചിറ എം.ഡി.എം.എല്‍.പി സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥി പീഡനത്തിനിരയായി െകാല്ലപ്പെട്ടത്. സ്കൂളില്‍നിന്ന് വരുകയായിരുന്ന കുട്ടിയെ രഞ്ജിത്തും ബേസിലും ചേര്‍ന്ന് ഇവര്‍ വാടകക്ക് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച്‌ പീഡിപ്പിച്ചശേഷം വീടി​​​​െന്‍റ ടെറസില്‍ എത്തിച്ച കുട്ടിയെ ഭിത്തിയിലിടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസി​​​​ന്‍റെ കണ്ടെത്തല്‍. ഒന്നാം പ്രതി നേരത്തെ ജയിലില്‍ ആത്​മഹത്യക്ക്​ ശ്രമിച്ചിരുന്നു​.

Post A Comment: