ഇടുക്കിയില്‍ നിന്നും കുന്നംകുളം മേഖലയിലേക്ക് വിതരണത്തിന് കൊണ്ടുവന്ന നീലച്ചടയന്‍ ഇനത്തില്‍ പെട്ട മുന്തിയതരം കഞ്ചാവാണ് പിടികൂടിയത്

കുന്നംകുളം: അടുപ്പുട്ടി മേഖലയിലേക്ക് വിതരണത്തിന് കൊണ്ടുവന്ന 2 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് വിതരണത്തിന് എത്തിച്ച ഇടനിലക്കാരന്‍ അറസ്റ്റില്‍. ഇടുക്കി ബൈസണ്‍വാലി കളത്തിപറമ്പില്‍ വീട്ടില്‍ ജോസ് (55) നെയാണ് കുന്നംകുളം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി അശോക്‌കുമാറിന്റെ നേതൃത്വത്തിലുള്ള  സംഘം പിടികൂടിയത്. 


ഇടുക്കിയില്‍ നിന്നും കുന്നംകുളം മേഖലയിലേക്ക് വിതരണത്തിന് കൊണ്ടുവന്ന നീലച്ചടയന്‍ ഇനത്തില്‍ പെട്ട മുന്തിയതരം കഞ്ചാവാണ്  കുന്നംകുളം വടക്കാഞ്ചേരി  റോഡില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം അടുപ്പുട്ടിയില്‍  കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ട സംഘര്‍ഷം  നടന്നിരുന്നതിനാല്‍ എക്സൈസ് സംഘം ഇവിടെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് കഞ്ചാവുമായി ഇടനിലക്കാരന്‍ കുന്നംകുളത്തേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യ വിവരം തൃശൂര്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി വി റാഫേലിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ജോസ് പിടിയിലായത്. സംഘത്തില്‍ പ്രിവന്റീവ് ഇന്‍സ്പെക്ടര്‍മാരായ എന്‍ ജെ ജോര്‍ജ്, പി എല്‍ ജോയ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം കെ സദാനന്ദന്‍, കെ വി ഷാജി, വിക്കി ജോണ്‍, സെല്‍വി, നൂര്‍ജ, പ്രമീല എന്നിവരും ഉണ്ടായിരുന്നു.  

Post A Comment: