മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.കൊച്ചി: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങള്‍ അറിയില്ലെങ്കില്‍ പിന്നെന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ചെന്നിത്തല ചോദിച്ചു. ചീഫ് സെക്രട്ടറിയുടെ റോളിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. വിഷയത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതികരിക്കുന്നത് ശരിയല്ലന്നും ഒരു വാര്‍ത്ത കൊടുത്തിട്ട് അതിനോട് പ്രതികരിക്കാന്‍ പറയാന്‍ മാധ്യമങ്ങള്‍ ആരാണെന്നും കാനം ചോദിച്ചു. ഉദ്യോഗസ്ഥന്മാരുടെ നിയമനവും സ്ഥലംമാറ്റവും സര്‍ക്കാറിന്റെ ഭരണകാര്യത്തില്‍ വരുന്ന കാര്യങ്ങളാണ്. ഇതില്‍ ഇടപെടാന്‍ സി.പി.ഐ ആഗ്രഹിക്കുന്നില്ല. ഇത്തരം വിഷയത്തില്‍ അഭിപ്രായം പറയുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Post A Comment: