ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് സുരേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.

തിരുവനന്തപുരം: ചൈന അനൂകൂല പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിനു മുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് സുരേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.
കോടിയേരിക്കെതിരെ എന്‍.ഐ.എ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സജി പാപ്പനം കോട് എന്നിവരുള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.


Post A Comment: