കുരിശ് സ്ഥാപിക്കുന്നതില്‍ വിട്ടു വീഴ്ചയില്ലെന്ന് ആര്‍ച്ച്‌ ബിഷപ്പ് സൂസെപാക്യം.തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതില്‍ വിട്ടു വീഴ്ചയില്ലെന്ന് ആര്‍ച്ച്‌ ബിഷപ്പ് സൂസെപാക്യം. സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും, കുരിശ് തകര്‍ത്തതിനു പിന്നില്‍ സാമൂഹ്യവിരുദ്ധരും കൂട്ടുനിന്നത് ഉത്തരവാദിത്വപ്പെട്ടവരുമാണെന്നും സൂസെപാക്യം അറിയിച്ചു.
കുരിശുമലയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി വേണമെന്ന ആവശ്യമുന്നയിച്ച്‌ നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം സംഘടിപ്പിക്കും. കുരിശുമലയില്‍ കുരിശ് സ്ഥാപിച്ച്‌ ആരാധന നടത്താനുള്ള അനുമതി നല്‍കണമെന്നും അര്‍ച്ച്‌ ബിഷപ്പ് സൂസെപാക്യം പറഞ്ഞു. പ്രശ്നങ്ങള്‍ സമാധനപരമായി പരിഹരിക്കാനാണ് സഭാ നേതൃത്വം ആഗ്രഹിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സൂസെപാക്യം കൂട്ടിച്ചേര്‍ത്തു. കുരിശ് തകര്‍ത്തതിന് പിന്നില്‍ സാമുഹ്യവിരുദ്ധരാണ്. ഉത്തരവാദിത്വപ്പെട്ടവര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു വെന്നും അദ്ദേഹം വ്യക്തമാക്കി.

Post A Comment: