തീവ്രവാദ ബന്ധമുണ്ട് എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.കൊച്ചി: വിവാദ മതംമാറ്റ കേസിലെ ഹാദിയ എന്ന അഖിലയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. തീവ്രവാദ ബന്ധമുണ്ട് എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ ആരോപണത്തിന്മേലാണ് അന്വേഷണം നടക്കുന്നത്. കേരളത്തില്‍ ഇസ്ളാമിക് സ്റ്റേറ്റ് രൂപീകരണത്തിനായി കണ്ണൂരിലെ കനകമലയില്‍ ഇവര്‍ യോഗം ചേര്‍ന്നതായാണ് കണ്ടെത്തല്‍. ഈ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി മന്സീദ്, ഒന്പതാം പ്രതി ഷെഫ്വാന്‍ എന്നിവരെ തിങ്കളാഴ്ച എന്‍ഐഎ സംഘം ചോദ്യം ചെയ്യും. ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന്‍ ജഹാന് നേരിട്ട് ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനത്തിനായി ഇവര്‍ ആരംഭിച്ച വാട്സ്‌ആപ്പ്~ടെലഗ്രാം ഗ്രൂപ്പുകളില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

Post A Comment: