ദിലീപിന്റെ പരാതിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കോടതി പരിശോധിക്കും മുന്‍പ് തന്നെ കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ദുരൂഹമായിരുന്നു. ഇതിനെതിരെയാണ് ദിലീപ് പരാതി നല്‍കിയത്. പോലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇത് ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയതെന്ന വാദമാണ് പോലീസ് ഉന്നയിച്ചത്. ദിലീപ് ഹരിചന്ദ്രന്‍ അല്ലെന്നും ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും പോലീസ് കോടതിയില്‍ വാദിച്ചു. കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ കോടതി പോലീസിനോട് വിശദീകരണം തേടിയിരുന്നു. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങളും പുറത്തു വന്നിരുന്നു. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ മൊഴികളാണ് പുറത്തു വന്നത്.

Post A Comment: