ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ച്‌ ചികിത്സയിലായിരുന്ന സഹയാത്രികന്‍ മരിച്ചു


കുന്നംകുളം: ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ച്‌ ചികിത്സയിലായിരുന്ന സഹയാത്രികന്‍ മരിച്ചു. മരത്തം കോട് മനക്കപറമ്പില്‍ ഭാസ്കരന്‍റെ മകന്‍ ബാലചന്ദ്ര (ബാലന്‍) (27)നാണ് ഇന്ന് രാവിലെ 9 മണിയോടെ മരണമടഞ്ഞത്ഗുരുതരാവസ്ഥയില്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവ് കൊരട്ടിക്കര ജുമാമസ്ജിദിന് സമീപത്തു വെച്ച്‌ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. അപകടസ്ഥലത്ത് വെച്ച് തന്നെ  മരത്തംകോട് കൊള്ളന്നൂര്‍ അപ്പുട്ടിയുടെ മകന്‍ മനു (23) മരിച്ചിരുന്നു. വയനാട് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ഇരുവരും. Post A Comment: