തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി
ദില്ലി: തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി 2016 നവംബറില്‍ പുറപ്പെടുവിച്ച വിധി കോടതി പരിഷ്​കരിച്ചു. സിനിമ തുടങ്ങുന്നതിനു മുമ്പ്​ തിയേറ്ററുകള്‍ക്ക്​ വേണമെങ്കില്‍ ദേശീയഗാനം കേള്‍പ്പിക്കാം. എന്നാല്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ അംഗവൈകല്യമുള്ളവര്‍ ഒഴികെയുള്ള കാണികള്‍ എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി വ്യക്തമാക്കി. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ്​ സുപ്രീംകോടതി ഉത്തരവ്​ പരിഷ്​കരിച്ചത്​.  ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ്​ ഉത്തരവ്​. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Post A Comment: