രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന വയനാട്ടില്‍ കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചിലവില്‍ പ്രതിരോധ ഉപകരണവുമായി കര്‍ഷകന്‍ .

അമ്പലവയല്‍ : രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന വയനാട്ടില്‍ കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചിലവില്‍ പ്രതിരോധ ഉപകരണവുമായി കര്‍ഷകന്‍ .ചെതലയത്തെ കാല്‍ക്കോരി മൂല എഎ വിനു ആണ് സ്വന്തമായി നിര്‍മ്മിച്ച ഉപകരണം കര്‍ഷകര്‍ക്ക് നല്‍കുന്നത്. പാട്ട കൃഷി നടത്തുന്ന വിനുവും സുഹൃത്തുക്കളും ആനയെയും കുരങ്ങിനെയുമെല്ലാം അകറ്റാന്‍ പല പ്രയോഗങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. അതിന് ശേഷമാണ് വലിയ വെടിയൊച്ച കേള്‍പ്പിക്കാനായി സ്വന്തമായി ഒരു ഉപകരണം നിര്‍മ്മിക്കണം എന്ന ആശയം ഉയര്‍ന്നത്. അങ്ങനെയാണ് ഗവേഷണം ആരംഭിച്ചത്. ചുരുങ്ങിയ ചെലവില്‍ എങ്ങനെ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താം എന്നാണ് ആലോചിച്ചത്.
പിവിസി പൈപ്പും പൈപ്പുകള്‍ തമ്മില്‍ ഒട്ടിക്കാനുള്ള എന്‍ഡ്, റെഡ്യൂസര്‍, എന്നിവയും ഗ്യാസ് ലൈറ്ററും മാത്രമാണ് ഇതിനാവശ്യം. വെല്‍ഡിംഗിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് കഷ്ണം നനച്ച്‌ പൈപ്പിനുള്ളില്‍ നിറച്ചാല്‍ പൈപ്പിനുള്ളില്‍ വാതകം നിറഞ്ഞു കഴിഞ്ഞാല്‍ വെടി പൊട്ടിക്കാം . ഒരു കിലോ കാര്‍ബൈഡിന് എന്‍പത് രൂപ മാത്രമാണ് വില. അതിനാല്‍ തന്നെ ഒരു തവണ വെടി പൊട്ടിക്കാന്‍ പത്ത് പൈസയില്‍ താഴെ മാത്രമാണ് ചെലവ്. 800 രൂപക്കാണ് കര്‍ഷക മിത്ര എന്ന് പേരിട്ടിരിക്കുന്ന ഉപകരണം വില്‍ക്കുന്നത്. വനം വകുപ്പും കൃഷി വകുപ്പും വിനുവിന്റെ കണ്ടു പിടുത്തത്തെ അംഗീകരിച്ചിട്ടുണ്ടങ്കിലും സാമ്പത്തീക സഹായമൊന്നും നല്‍കിയിട്ടില്ല. പരീക്ഷണം നടത്തി പലതവണ പരാജയ പ്പെട്ടും പരിക്ക് പറ്റിയുമാണ് രണ്ട് വര്‍ഷം മുമ്പില്‍ വിജയം കണ്ടത്. കൊച്ചു കുട്ടികള്‍ക്ക് പോലും ഉപയോഗി ക്കാവുന്ന പരിസ്ഥിതി സൗഹൃദ ഉപകരണമാണിതെന്ന് വിനു പറഞ്ഞു.


Post A Comment: