ശ്രീജീവിന്‍റെ കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: ശ്രീജീവിന്‍റെ കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടിയിലെ സ്റ്റേ നീക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം മുമ്പുള്ള സ്റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് ഹൈക്കോടതി നാളെ പരിഗണിയ്ക്കും. ഇതിനിടെ മകന്‍റെ മരണത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷിക്കുന്നതിനാവശ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ശ്രീജിവിന്‍റെ അമ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നും ഗവര്‍ണര്‍ അറിയിച്ചതായും അവര്‍ വ്യക്തമാക്കി.

Post A Comment: