ദിലീപ് നല്‍കിയ പരാതിയില്‍ കോടതി ഇന്ന് വിധി പറയും.


തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നതിനെതിരെ എട്ടാം പ്രതി ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. അനുബന്ധകുറ്റപത്രം പൊലീസ് തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയില്‍ ദിലീപ് പറഞ്ഞിരിക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ഇന്ന് വാദം ആരംഭിക്കും. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. നേരത്തെ ദിലീപിന്റെ സാന്നിധ്യത്തില്‍ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. കേസിലെ അനുബന്ധകുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഇത് തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനാണെന്നുമാണ് ദിലീപ് പരാതിയില്‍ പറയുന്നത്. എന്നാല്‍ കുറ്റപത്രം ചോര്‍ത്തിയത് ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദിലീപ് ഹരശ്ചന്ദ്രനൊന്നുമല്ലെന്നും കേസിലെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും പ്രോസിക്യൂഷന്‍ വാദത്തിനിടെ ആരോപിച്ചിരുന്നു.


Post A Comment: