ഓപ്പറേഷന്‍ ഓള്‍ ഔട്ടി​​ന്‍റെ ഭാഗമായി സൈന്യവും സിആര്‍പിഎഫും കശ്​മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്​ രണ്ടുപേരെ കൊലപ്പെടുത്തിയത്​.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്​നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാര്‍നോ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്​. കൊല്ല​പ്പെട്ടവരില്‍ ഒരാള്‍ മുഹമ്മദ്​ ഫര്‍ഹാന്‍ വാനിയെന്ന ഹിസ്​ബുല്‍ പ്രവര്‍ത്തകനാണെന്നും ​രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സൈന്യം അറിയിച്ചു.
ഭീകര്‍ക്കെതിരായ ഓപ്പറേഷന്‍ ഓള്‍ ഔട്ടി​​ന്‍റെ ഭാഗമായി സൈന്യവും സിആര്‍പിഎഫും കശ്​മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്​ രണ്ടുപേരെ കൊലപ്പെടുത്തിയത്​.
കോക്രനാഗില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരത്തെ തുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ വെടിവെപ്പുണ്ടാകുകയായിരുന്നു. തുടര്‍ന്ന് സേനകള്‍ സംയുക്തമായി നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നുഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. കഴിഞ്ഞ മാസം പുല്‍വാമയില്‍ അഞ്ചു ജവാന്‍മാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ്​ ഓപ്പറേഷന്‍ ഓള്‍ ഔട്ട്​ ആരംഭിച്ചത്​.

Post A Comment: