താലിബാന്‍ നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച്‌ അമേരിക്ക


വാഷിംഗ്ടണ്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലില്‍ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച്‌ അമേരിക്ക. തികച്ചും അപലപനീയമായ സംഭവമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സ്ണ്‍ പറഞ്ഞു. കാബൂളിലെ ഇന്റര്‍ കോണ്ടിനന്റല്‍ എന്ന ഹോട്ടലിലിണ് താലിബാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 14 വിദേശികളും നാല് അഫ്ഗാന്‍ സ്വദേശികളുമടക്കം 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിലെന്നല്ല ഒരു രാജ്യത്തും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നു പറഞ്ഞ ടില്ലേഴ്സണ്‍, രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള അഫ്ഗാന്റെ എല്ലാ ശ്രമങ്ങള്‍ക്കും അമേരിക്കയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി.

Post A Comment: