കേച്ചേരി മണലി തെങ്ങ് കോളനി പുതിയ വീട്ടില്‍ ബിലാല്‍ (38) നെയാണ് അറസ്റ്റ് ചെയ്തത്

കുന്നംകുളം: ഭാര്യയെ വെട്ടിപരിക്കെല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കേച്ചേരി മണലി തെങ്ങ് കോളനി പുതിയ വീട്ടില്‍ ബിലാല്‍ (38) നെയാണ് കുന്നംകുളം എസ് ഐ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെട്ടേറ്റ് കൈക്ക് പരിക്കേറ്റ ആമിന (40) ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഭാര്യവീട്ടില്‍ എത്തിയ ഇയാള്‍ ആമിനയോട് 2000 രൂപ ആവശ്യപ്പെട്ടു. ഇത് നല്കാതിരുന്നതോടെ അടുക്കളയില്‍ നിന്നും വെട്ടുകത്തി എടുത്ത് ആമിനയുടെ തലക്ക് വെട്ടുകയും ചെയ്തു. ഇത് തടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ക്ക് കൈക്ക് വെട്ടേറ്റത്. ആമിനയുടെ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Post A Comment: