ട്രാവലര്‍ ഡ്രൈവര്‍ സജുവിനും ആര്‍ട്ടിസ്റ്റ് ഭദ്രനുമാണ് ഗുരുതര പരിക്കേറ്റത്.

തൃശൂര്‍: അഞ്ചേരി വളര്‍ക്കാവില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 42 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് തൃശൂരിലേക്ക് വന്നിരുന്ന ബസും പയ്യന്നൂരില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ഓച്ചിറ സരിഗ നാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. നാടക സംഘത്തിലെ 10 പേര്‍ക്കും, കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന 32 പേര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാവലര്‍ ഡ്രൈവര്‍ സജുവിനും ആര്‍ട്ടിസ്റ്റ് ഭദ്രനുമാണ് ഗുരുതര പരിക്കേറ്റത്.

Post A Comment: