ചങ്ങരംകുളം മൂക്കുതല സ്വദേശി ചോഴിയത്ത് വീട്ടില്‍ രവീന്ദ്രന്‍(58) ആണ് മരിച്ചത്


കുന്നംകുളം: കാണിപ്പയ്യൂരില്‍ നിയന്ത്രണം വിട്ട കാര്‍ ചരക്ക് ലോറിയിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. ചങ്ങരംകുളം മൂക്കുതല സ്വദേശി ചോഴിയത്ത് വീട്ടില്‍ രവീന്ദ്രന്‍(58)ആണ് മരിച്ചത്. രവീന്ദ്രന്റെ മക്കളായ രതീബ് (30) അപ്പു (27), പേരകുട്ടി  ആരവ് (2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കാണിപ്പയ്യൂര്‍ കുരിശിന് സമീപമാണ് അപകടം നടന്നത്. വിദേശത്തുനിന്നെത്തിയ മകനെയും കൊണ്ട്  നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കു മടങ്ങുന്ന  വഴിയായിരുന്നു അപകടം. രവീന്ദ്രനും രണ്ടു മക്കളും പേരക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന  കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. 

Post A Comment: