എം.സി റോഡില്‍ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ മരിച്ചു.


അടൂര്‍: എം.സി റോഡില്‍ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ മരിച്ചു. അടൂര്‍ വടക്കടത്തുകാവില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കും ടെംപോ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അടൂര്‍ മാങ്കൂട്ടം പടിഞ്ഞാറ്റേതില്‍ പരേതനായ ജോര്‍ജ്കുട്ടിയുടെ മകന്‍ ചാള്‍ (16), അടൂര്‍ കൈതപ്പറമ്പ് ലക്ഷ്മി ഭവനില്‍ ഷാജിയുടെ മകന്‍ വിശാദ് (16), കൊല്ലം പട്ടാഴി വടക്കേക്കര താഴക്കു വടക്ക് പള്ളിവടക്കേതില്‍ വിമനാദിന്റെ മകന്‍ വിമല്‍ (16) എന്നിവാണ് മരിച്ചത്. മൂന്നു പേരും നെടുമണ്‍ വി.എച്ച്‌.എസ്.എസില്‍ പ്ലസ് വണ്‍ കോമേഴ്സ് വിദ്യാര്‍ത്ഥികളാണ്. അടൂരില്‍ നിന്ന് ഏനാത്ത് ഭാഗത്തേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. തേനീച്ചപ്പെട്ടിയുമായി തൊടുപുഴയിലേക്ക് പോയതാണ് ടെംപോ ലോറി.

Post A Comment: