കര്‍ണാടകയിലെ ഹാസനില്‍ ബസ്​ മറിഞ്ഞ്​ എട്ട്​ പേര്‍ മരിച്ചു



ഹാസന്‍: കര്‍ണാടകയിലെ ഹാസനില്‍ ബസ്​ മറിഞ്ഞ്​ എട്ട്​ പേര്‍ മരിച്ചു. 43 യാത്രക്കാരുമായി പോയ കര്‍ണാടക റോഡ്​ ട്രാന്‍സ്​പോര്‍ട്ട്​ കോര്‍പ്പറേഷ​​​െന്‍റ ബസാണ്​ അപകടത്തില്‍പ്പെട്ടത്​. ശനിയാഴ്​ച പുലര്‍ച്ചെയായിരുന്നു സംഭവം.
ബസി​​​െന്‍റ ഡ്രൈവറും കണ്ടക്​ടറും ഉള്‍പ്പടെ അഞ്ച്​ പേര്‍ സംഭവസ്ഥലത്തും രണ്ട്​ പേര്‍ ആശുപത്രിയിലേക്ക്​ മാറ്റുന്നതിനിടെയും മരിച്ചു. ഒരാള്‍ ആശുപത്രിയിലാണ്​ മരിച്ചത്​. ഹാസന്‍ അഗ്രികള്‍ച്ചര്‍ കോളജിന്​ സമീപമാണ്​ അപകടമുണ്ടായത്​. ബംഗളുരുവില്‍ നിന്ന്​ ധര്‍മ്മശാലയിലേക്ക്​ പോയ ബസാണ്​ അപകടത്തില്‍​പ്പെട്ടത്.

Post A Comment: