ദിലീപിനെതിരെ വീണ്ടും ശക്തമായ ആരോപണങ്ങളുമായി പോലീസ്.കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വീണ്ടും ശക്തമായ ആരോപണങ്ങളുമായി പോലീസ്. ഇരയെ ദിലീപ് വീണ്ടും ആക്രമിക്കുന്നുവെന്നാണ് പോലീസിന്റെ വാദം. ദിലീപിന്റെ ഹര്‍ജിക്ക് പിന്നില്‍ നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്. സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ദിലീപ് അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്നും പോലീസ് പറഞ്ഞു. അതിനാല്‍ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് അവകാശപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളണമെന്നാണ് പോലീസിന്റെ ആവശ്യം. കുറ്റപത്രത്തില്‍ പറഞ്ഞ രേഖകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്. മുമ്പ് കോടതിയുടെ സാന്നിധ്യത്തില്‍ തന്നെ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച പ്രധാന രേഖകള്‍ ദിലീപ് പരിശോധിച്ചിരുന്നു. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് വേണ്ടി രേഖകള്‍ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

Post A Comment: