ഭാവുരി സ്വദേശിയായ ഗ്യന്‍ചന്ദ്ര്​(45) ആണ്​ ദാരുണമായി കൊല്ലപ്പെട്ടത്​.


ഉത്തര്‍പ്രദേശില്‍ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും വായ്​പയെടുത്ത തുകയുടെ തിരിച്ചടവ്​ മുടങ്ങിയതിനെ തുടര്‍ന്ന്​ ഗുണ്ടകള്‍ കര്‍ഷകനെ ട്രാക്റ്റര്‍ കയറ്റി കൊന്നു. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ്​ സംഭവം. ഭാവുരി സ്വദേശിയായ ഗ്യന്‍ചന്ദ്ര്​(45) ആണ്​ ദാരുണമായി കൊല്ലപ്പെട്ടത്​. ട്രാക്​റ്റര്‍ വാങ്ങിക്കുന്നതിനാണ്​ ഗ്യന്‍ചന്ദ്ര്​​ 99,000 രൂപ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും വായ്​പയെടുത്തിരുന്നത്​. ഇതില്‍ 35,000 രൂപ ഇയാള്‍ തിരിച്ചടച്ചിരുന്നു. എന്നാല്‍ തിരിച്ചടവ്​ തവണകള്‍ മുടങ്ങിയതോടെ പണപിരിവ്​ നടത്തുന്ന ഏജന്‍ന്‍റുമാര്‍ എത്തുകയായിരുന്നു. ട്രാക്​റ്ററി​​ന്‍റെ താക്കോല്‍ ഉൗരി കൊണ്ടുപോകാനൊരുങ്ങിയ ഗുണ്ടകളെ ഗ്യാന്‍ചന്ദ്ര്​ തടയാന്‍ ശ്രമിച്ചു. ഇവര്‍ ഗ്യാന്‍ചന്ദ്രിനെ ഒാടുന്ന ട്രാക്​റ്ററിന്​ മുന്നിലേക്ക്​ തള്ളിയിടുകയായിരുന്നു. സംഭവശേഷം ഗുണ്ടകള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്​ രജിസ്​റ്റര്‍ ചെയ്​തു. പ്രദേശത്ത്​ കര്‍ഷകര്‍ പ്രതിഷേധ ധര്‍ണ നടത്തി.

Post A Comment: