ചിത്രത്തിനെതിരെ വീണ്ടും പ്രക്ഷോഭവുമായി എത്തുമെന്ന് കര്‍ണിസേന അറിയിച്ചിട്ടുണ്ട്.ദില്ലി: രജ്പുത് സേനയുടെ ഭീഷണിയെത്തുടര്‍ന്ന് റിലീസിങ്ങ് അനിശ്ചിതത്വത്തിലായ സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പത്മാവത് ജനുവരി 26ന് റിലീസിന് എത്തുമെന്ന് സൂചന. ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഭേദഗതികളോടെ സിനിമയുടെ റിലീസ് അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പത്മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്പുത് കര്‍ണിസേന വ്യക്തമാക്കി. സിനിമയുടെ റിലീസ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡും ബിജെപി സര്‍ക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്നുമാണ് സംഘടന വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം, സിനിമയുടെ റിലീസിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ സഞ്ജയ് ലീല ബന്‍സാലിയോ നിര്‍മാതാക്കളായ വിയാകോം 18 പിക്‌ചേഴ്‌സോ തയാറായിട്ടില്ല. 18 ദിവസത്തിനുള്ളില്‍ സിനിമ റിലീസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമായി ഇവര്‍ മുന്നോട്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവതി തിയേറ്ററുകളിലെത്തുന്നതിനാല്‍ ജനുവരി 26ന് പുറത്തിറങ്ങാനുള്ള ചില ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് മാറ്റിയിട്ടുണ്ട്. എന്നാല്‍, ചിത്രത്തിനെതിരെ വീണ്ടും പ്രക്ഷോഭവുമായി എത്തുമെന്ന് കര്‍ണിസേന അറിയിച്ചിട്ടുണ്ട്.

Post A Comment: