സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്നും, ദുരന്തമേഖലയില്‍ മുഖ്യമന്ത്രി നേരത്തെ പോകേണ്ടതായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നേരത്തെ സാമ്ബത്തിക സഹായം നല്‍കേണ്ടതായിരുന്നുവെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെയും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം ഉന്നയിച്ചത്. പൊലീസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടകരമാണെന്നും, ഭരണത്തിലിരിക്കുന്ന സമയത്തും പാര്‍ട്ടിക്ക് പൊലീസിനെതിരെ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നുമാണ് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നിരുന്നത്.

Post A Comment: