സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പ്രകാശ് കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം


ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പ്രകാശ് കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം. കേന്ദ്ര കമ്മിറ്റിയിലേക്ക് ഒരു രേഖമതിയെന്നും പാര്‍ട്ടി നയത്തില്‍നിന്നു മാറില്ലെന്നും കാരാട്ട് പക്ഷം കേന്ദ്രകമ്മിറ്റിയില്‍ നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസ് സഖ്യ വിഷയത്തില്‍ സമവായം ആവശ്യമാണെന്നും വോട്ടെടുപ്പ് ഒഴിവാക്കണമെന്നും സീതാറാം യെച്ചൂരി കേന്ദ്രകമ്മിറ്റിയില്‍ വെള്ളിയാഴ്ച നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍നിന്നു പിന്നോട്ടില്ലെന്ന് കാരാട്ട് പക്ഷം ഇന്ന് കമ്മിറ്റിയില്‍ അറിയിച്ചു. ഇതോടെ സമവായ നീക്കവുമായി ബംഗാള്‍ ഘടകം വീണ്ടും രംഗത്തെത്തി. നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് ബ​ന്ധം സം​ബ​ന്ധി​ച്ച്‌ യെ​ച്ചൂ​രി അ​വ​ത​രി​പ്പി​ച്ച ക​ര​ട് രേ​ഖ പി​ബി പാ​ടെ ത​ള്ളി​യി​രു​ന്നു. ബൂ​ര്‍​ഷ്വാ- ഭൂ​വു​ട​മ പാ​ര്‍​ട്ടി​ക​ളോ​ടു മു​ന്ന​ണി​യാ​യും സ​ഖ്യ​മാ​യും സ​ഹ​ക​രി​ക്കാ​തെ ഉ​ചി​ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​വു​ന​യം വേ​ണ​മെ​ന്നാ​യി​രു​ന്നു യെ​ച്ചൂ​രി മു​ന്നോ​ട്ടു​വ​ച്ച രേ​ഖ​യു​ടെ കാ​ത​ല്‍. കോ​ണ്‍​ഗ്ര​സു​മാ​യി രാ​ഷ്ട്രീ​യ ധാ​ര​ണ​പോ​ലും പാ​ടി​ല്ലെ​ന്നാ​ണ് ഡി​സം​ബ​റി​ല്‍ ചേ​ര്‍​ന്ന പി​ബി​യി​ല്‍ ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​ത്. പ്ര​കാ​ശ് കാ​രാ​ട്ടി​ന്‍റെ ബ​ദ​ല്‍ രേ​ഖ​യ്ക്കാ​ണ് അ​ന്ന് പി​ബി​യി​ല്‍ ഭൂ​രി​പ​ക്ഷ പി​ന്തു​ണ ല​ഭി​ച്ച​ത്.

Post A Comment: