ഇരുവരും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുംബൈ: മഹാരാഷ്ട്രയില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍  ജിഗ്നേഷ് മേവാനിയ്ക്കും ഒമര്‍ ഖാലിദിനുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപത്തെക്കുറിച്ച്‌ സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഭീമ കോറിഗാവ് യുദ്ധത്തിന്‍റെ 200 മത്തെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌  ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയ്ക്കും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഒമര്‍ ഖാലിദിനുമെതിരെ പൊലീസ് കേസെടുത്തത്.

Post A Comment: