എട്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ ചൂടാണ് കഴിഞ്ഞ ദിവസം സിഡ്നിയില്‍ അനുഭവപ്പെട്ടത്

സിഡ്നി: അമേരിക്ക അതിശൈത്യത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് ശ്രമിക്കുമ്പോള്‍ ഓസ്ട്രേലിയ നേരിടുന്നത് കനത്ത ചുടിനെയാണ്. എട്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ ചൂടാണ് കഴിഞ്ഞ ദിവസം സിഡ്നിയില്‍ അനുഭവപ്പെട്ടത്. കനത്ത ചൂട് സഹിക്കാന്‍ കഴിയാതെ നൂറുകണക്കിന് വവ്വാലുകളാണ് ഓസ്ട്രേലിയയില്‍ ആകാശത്തുനിന്ന് ചത്ത് വീഴുന്നത്. അതി ശക്തമായ ചൂട് ഇവരുടെ ശരീരത്തെയും തലച്ചോറിനെയും ഒരുപോലെ ബാധിക്കുന്നതിനാലാണ് ഇത്തരത്തില്‍ വവ്വാലുകള്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിഡ്നിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ കാംപ്ബെല്‍റ്റോണില്‍ 45 സെല്‍ഷ്യസ് (113 ഫാരന്‍ഹീറ്റ്) രേഖപ്പെടുത്തിയ താപനില കാരണം ഇത്തരത്തില്‍ നൂറുകണക്കിന് മൃഗങ്ങള്‍ തളര്‍ന്ന് വീഴുകയും , മരിക്കുകയും ചെയ്തിട്ടുണ്ട്. 1939 ന് ശേഷം സിഡ്നിയില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ദിവസം ഞായറാഴ്ച്ചയായിരുന്നു. 47.3 സെല്‍ഷ്യസായിരുന്നു അനുഭവപ്പെട്ട ചൂട്.


Post A Comment: