ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കുന്നത്


പെന്‍സില്‍വാനിയ: അമേരിക്കയില്‍ പത്തുമാസമുള്ള കുഞ്ഞിനേയും, അമ്മൂമ്മ സത്യവതിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്ധ്രപ്രദേശ്​ സ്വദേശി രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് പെന്‍സില്‍വാനിയ മോണ്ട്​ഗോമറി കൗണ്ടിയില്‍ നടപ്പാക്കുമെന്ന്​ റിപ്പോര്‍ട്ട്​. ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കുന്നത്. 2012 ലാണ്​ നടന്ന കേസിനാസ്​ദമായ ഇരട്ടകൊലപാതകം നടന്നത്​. മോചനദ്രവ്യം ആവശ്യപ്പെട്ട്​ പ്രതി സുഹൃത്തി​ന്‍റെ കുഞ്ഞിനെ തട്ടിയെടുക്കുകയും അത്​ തടഞ്ഞ സത്യവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. രഘു നന്ദന്‍റെ ​​അപ്പാര്‍ട്ട്മന്‍റില്‍ താമസിച്ചിരുന്ന വെങ്കിട്ട്​ ലത ദമ്പതിമാരുടെ പത്തുമാസമുള്ള കുട്ടിയെയാണ്​ തട്ടിയെടുത്ത്​​. കുട്ടിയെ തട്ടിയെടുക്കുന്നത്​ തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തിക്കൊല്ലുകയായിരുന്നു. തട്ടിയെടുത്ത കുഞ്ഞിനെ സ്യൂട്ട് കേസില്‍ ആക്കിയ പ്രതി അത്​ അപ്പാര്‍ട്ട്മ​ന്‍റിലെ ജിമ്മില്‍ കൊണ്ടുവെച്ചു. കുട്ടി സ്യൂട്ട് കെയ്സിനകത്തിരുന്ന്​ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50000 ഡോളര്‍ ആവശ്യ​പ്പെട്ട്​ ചൂതാട്ടത്തിലൂടെയുണ്ടായ കടം വീട്ടാനായിരുന്നു രഘുനന്ദ​​െന്‍റ പദ്ധതി. 2014 ല്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. എച്ച്‌ 1 വിസയിലായിലാണ് രഘുനന്ദന്‍ അമേരിക്കയില്‍ എത്തിയത്.

Post A Comment: