ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി.ദില്ലി: ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമതിച്ചത്. തുടര്‍ച്ചയായി നാലുതവണ അപേക്ഷിച്ചിട്ട് അവസരം കിട്ടാത്തവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്ന നയം മാറ്റിയ നടപടിയടക്കം ചോദ്യം ചെയ്താണ് ഹജ്ജ് കമ്മിറ്റി ഹര്‍ജി സമര്‍പ്പിച്ചത്. അപേക്ഷകളുടെ നറുക്കെടുപ്പുമായി മുന്നോട് പോകാമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് രണ്ട് ആഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ജനുവരി 30 കോടതി വീണ്ടും പരിഗണിക്കും.

Post A Comment: