എച്ച്‌ 1 ബി വിസയുടെ കാലാവധി നീട്ടിക്കിട്ടുന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരില്ലെന്ന് വ്യക്തമായി


വാഷിങ്ടണ്‍: ഇന്ത്യന്‍ ടെക്കികള്‍ക്ക് ആശ്വസിക്കാം. എച്ച്‌1 ബി താത്കാലിക വിസയില്‍ അമേരിക്കയില്‍ എത്തിയവരെ തത്കാലം തിരിച്ചയക്കില്ലെന്ന് ട്രംപ് ഭരണകൂടം എച്ച്‌ 1 ബി താത്കാലിക വിസാ നിയമം കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായും ഇതിന്‍റെ ഭാഗമായി 7.50 ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന യൂ എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്(യു എസ് സി ഐ എസ്) വ്യക്തമാക്കിയത്. എച്ച്‌ 1 ബി വിസയില്‍ അമേരിക്കയിലെത്തിയവരെ സ്വന്തം നാട്ടിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു നിയന്ത്രണവും പരിഗണിക്കുന്നില്ലെന്ന് യു എസ് സി എസ് വ്യക്തമാക്കി. ഇതോടെ എച്ച്‌ 1 ബി വിസയുടെ കാലാവധി നീട്ടിക്കിട്ടുന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരില്ലെന്ന് വ്യക്തമായി. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഐ ടി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എച്ച്‌ 1 ബി പോലുള്ള താത്കാലിക വിസകളാണ്.

Post A Comment: