ഉത്തരേന്ത്യയും കാഷ്മീര്‍ താഴ്വരയും അതിശൈത്യത്തിന്‍റെ ദുരിതത്തിലാണ്ദില്ലി: ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് ശക്തമായി തുടരുന്ന സഹചര്യത്തില്‍ 22 ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കി. കാഴ്ച അവ്യക്തമായതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. 40 സര്‍വീസുകളാണ് ഇക്കാരണത്താല്‍ വൈകിയോടുന്നത്. മൂന്ന് സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു. ഉത്തരേന്ത്യയും കാഷ്മീര്‍ താഴ്വരയും അതിശൈത്യത്തിന്‍റെ ദുരിതത്തിലാണ്. ഏതാനും ദിവസം കൂടി മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

Post A Comment: