പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടി അമല പോളിന് മുന്‍കൂര്‍ ജാമ്യം.കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടി അമല പോളിന് മുന്‍കൂര്‍ ജാമ്യം. നടിക്ക് ഉപാധികളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. നേരത്തേ കോടതി നിര്‍ദേശ പ്രകാരം ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയ നടിയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സിനിമ ഷൂട്ടിങ്ങിന് പോകുമ്പോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ വാടകവീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു അമല പോളിന്‍റെ മൊഴി. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നായിരുന്നു ക്രൈബ്രാഞ്ചിന്‍റെ നിലപാട്.

Post A Comment: