അബ്കാരി നിയമത്തില്‍ മാറ്റം വരുത്തിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി


ദില്ലി: മദ്യത്തിന്‍റെ പരിധിയില്‍ നിന്ന് കള്ളിനെ ഒഴിവാക്കാന്‍ അബ്കാരി നിയമത്തില്‍ മാറ്റം വരുത്തിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. കള്ളുഷാപ്പുകള്‍ തമ്മിലുള്ള ദൂരപരിധി എത്രയാണെന്ന് ഫെബ്രുവരി 16നകം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിയമം ഭേദഗതി ചെയ്യുകയാണെങ്കില്‍ നിരോധന ഉത്തരവില്‍ ഇളവ് ലഭിക്കും. എന്നാല്‍ കള്ള് ഷാപ്പുകള്‍ മാറ്റാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Post A Comment: